ക​മ്മ​ത്ത് ലെ​യി​ൻ സ്വ​ർ​ണ ത​ട്ടി​പ്പ്; പ്ര​തിക​ളുമാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കോ​ഴി​ക്കോ​ട്: ക​മ്മ​ത്ത് ലെ​യ്നി​ലെ ജ്വ​ല്ല​റി​ക​ളി​ൽ നി​ന്നാ​യി 118.5 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി മു​ങ്ങി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ പ​റ​മ്പി​ൽ ബ​സാ​റി​ൽ താ​മ​സി​ക്കു​ന്ന സ​ഫ​ർ​നാ​സ്, സ​ഹോ​ദ​ര​ൻ വെ​ള്ള​യി​ൽ നാ​ലു​കു​ടി പ​റ​മ്പി​ൽ ഷെ​ഫീ​ഖ് എ​ന്നി​വ​രെ പാ​ള​യം ക​മ്മ​ത്തി​ലേ​യ്നി​​ലെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട ജ്വ​ല്ല​റി​ക​ളി​ൽ എ​ത്തി​ച്ച് ടൗ​ൺ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11-ഓ​ടെ പ്ര​തി​ക​ളെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ക​ച്ച​വ​ട​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ പ​റ​മ്പി​ൽ ബ​സാ​റി​ലെ വീ​ട്ടി​ലും വെ​ള്ള​യി​ലെ സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ലു​മെ​ല്ലാം പ്ര​തി​ക​ളെ​യു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

ജൂ​ലൈ 29 നാ​ണ് 11 ജ്വ​ല്ല​റി​ക​ളി​ൽ നി​ന്ന് സ​ഫ​ർ​നാ​സ്സ്വ​ർ​ണം ത​ട്ടി മു​ങ്ങി​യ​ത്. ത​ന്റെ ക​സ്റ്റ​മേ​ഴ്സി​ന് കാ​ണി​ക്കാ​നെ​ന്ന വ്യാ​ജേ​ന ആ​ഭ​ര​ണ​ങ്ങ​ൾ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ൽ നി​ന്ന് വാ​ങ്ങു​ക​യാ​യി​രു​ന്നു. 1,39,35,747 രൂ​പ മൂ​ല്യം​വ​രു​ന്ന​താ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ.

സ​ഫ​ർ​നാ​സ് പ​ങ്കാ​ളി​യാ​യ ജ്വ​ല്ല​റി​യി​ലെ പാ​ർ​ട്ണ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സ​മീ​പ​ത്തെ ക​ട​ക​ളി​ലെ​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​ത്. ജ്വ​ല്ല​റി ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ടൗ​ൺ പൊ​ലീ​സ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് സ​ഫ​ർ​നാ​സി​ന്റെ സ​ഹോ​ദ​ര​നാ​യ ഷെ​ഫീ​ഖി​നെ പി​ടി​കൂ​ടി. സ്വ​ർ​ണം മോ​ഷ്ടി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തും ഷെ​ഫീ​ഖാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​ന്റെ ക​ണ്ടെ​ത്ത​ൽ.

ഷെ​ഫീ​ഖി​നെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ സ​ഫ​ർ​നാ​സി​നെ​യും പി​ടി​കൂ​ടി. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തി​ട്ടും സ്വ​ർ​ണം എ​വി​ടെ​യാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​വ​ര​വും ന​ൽ​കി​യി​ട്ടി​ല്ല.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് വീ​ണ്ടും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ ടി.​കെ അ​ഷ്‌​റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം​സ്‌​ക്വാ​ഡും ഇ​ൻ​സ്പ​ക്ട​ർ ടി.​വി ധ​ന​ഞ്ജ​യ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ൺ പൊ​ലി​സു​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

സം​ഭ​വം ന​ട​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ട്ട ശേ​ഷ​മാ​ണ് മ​ല​പ്പു​റ​ത്ത് വെ​ച്ച് സ​ഫ​ർ​നാ​സി​നെ പി​ടി​കൂ​ടാ​നാ​യ​ത്.  

Tags:    
News Summary - Kammath Lane gold scam; Evidence collection conducted with accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.