Posted On
date_range Updated On
date_range കോഴിക്കോട് പൊലീസ് സൊസൈറ്റിയിൽ വിജിലൻസ് റെയ്ഡ്; പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി
കോഴിക്കോട്: പൊലീസ് സൊസൈറ്റിയിൽ വിജിലൻസ് റെയ്ഡ്. വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പയായി പൊലീസ് സൊസൈറ്റിയിൽ നിന്ന് വൻ തുക തട്ടിയെന്ന പരാതിയിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് വായ്പ അനുവദിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റൊരു പൊലീസുകാരന് വായ്പയെടുക്കാൻ ജാമ്യം നിന്നുവെന്നും എന്നാൽ വ്യാജരേഖ ചമച്ച് പറഞ്ഞതിനേക്കാൾ കൂടുതൽ തുക തട്ടിയെടുത്തുവെന്നുമായിരുന്നു പരാതി. രണ്ടരലക്ഷം രൂപ വായ്പയെടുക്കാനാണ് ജാമ്യം നിന്നത്. എന്നാൽ 25 ലക്ഷം രൂപയാണ് എടുത്തതെന്നുമാണ് പരാതിയിൽ പറയുന്നത്. തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ആദ്യം 20 ലക്ഷം രൂപ വായ്പയെടുത്തുവെന്നും പിന്നീട് അത് പുതുക്കി 25 ലക്ഷം രൂപ എടുത്തുവെന്നുമാണ് രേഖകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.