അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടയിൽ പടക്കം പൊട്ടി യുവാവിന്റെ കൈവിരലുകള്‍ അറ്റു

കോഴിക്കോട്: ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കുംകടവ് കുഞ്ഞിപ്പോക്കര്‍പറമ്പ് മുഹമ്മദ് സഹദ് (22)ന്റെ ഇടത് കൈവിരലുകള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ചക്കുംകടവ് ലീഗ് ഓഫിസിന് താഴെയാണ് സംഭവം. ലീഗ് ഓഫിസില്‍ ഫുട്ബാള്‍ മത്സരം കണ്ടതിന് വിജയം ആഘോഷിക്കാന്‍ അര്‍ജന്റീന ഫാന്‍സ് താഴെ ഒത്തുകൂടിയിരുന്നു.

ഈസമയം രണ്ടുകൈയിലും പടക്കം പിടിച്ച് നില്‍ക്കുകയായിരുന്നു സഹദ്. വലതു കൈയ്യിലെ പടക്കത്തിന് തീ കൊടുത്ത് എറിയുന്നതിനിടെ ഇതില്‍ നിന്നുള്ള തീപൊരി ഇടത് കയ്യിലെ പടക്കത്തിലേക്ക് പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. നിലവില്‍ ഇടത് കൈയുടെ നാലു വിരലുകളും അറ്റുപോയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി വിരലുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. നിര്‍ധന കുടുംബാംഗമായ യുവാവിന്റെ ചികിത്സക്കായ് ഫണ്ട് ശേഖരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. 

Tags:    
News Summary - A young man's fingers were severed by fireworks during Argentina's victory celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.