കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മരണപ്പെട്ട നാലുപേരുടെ കുടുംബത്തിന് സർക്കാർ ജോലിയും മാന്യമായ സാമ്പത്തിക സഹായവും നൽകണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപസാമ്പത്തിക സഹായം നൽകി കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് കോർപറേഷൻ മേയറെന്നും ഐ.എൻ.ടി.യു.സി ആരോപിച്ചു. മാർച്ച് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ഷാജി, ടി.വി മജീദ്, കെ.പി സക്കീർ, എ.പി പീതാംബരൻ, വുമൺസ് വർക്കേഴ്സ് കൗൺസിൽ പ്രസിഡന്‍റ് വി.പി തസ്ലീന, പി. സുമലത, കെ.സുജാത, ഹനീഫ വള്ളിൽ, കെ.ടി കെഅശോകൻ, എം.സി തോമസ്, സതിഷ് പെരിങ്ങളം, വി.എം ചന്തു കുട്ടി, കെ.എം കാദീരി, അഷറഫ് ചേലോട്ട്, ടി.കെ. നാരായണൻ, അബ്ദുൽ ജലീൽ, കെ.സി ശശികുമാർ, എൻ. എം മനോജ്, ഷാജി പെരുമയിൽ, കാര്യാട്ട് ഗോപാലൻ, സോമൻ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.