കോഴിക്കോട്: ജോൺ എബ്രഹാമിന്റെ സ്മരണാർഥം ഗുഫ്തുഗു കലക്ടീവും എം.എൻ. വിജയൻ സാംസ്‌കാരിക കേന്ദ്രവും സംയുക്തമായി ഏകദിന ചലച്ചിത്രമേള സംഘടിപ്പിച്ചു. 'ജോൺ എബ്രഹാം; ഒഡേസ മുതൽ കാൻ വരെ' എന്ന പേരിലാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്.
ജോൺ എബ്രഹാം സിനിമകൾ ചർച്ച ചെയ്യാൻ മലയാളികൾ മടിക്കുന്നുണ്ടോ എന്ന് അനുസ്മരണ യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ പൂജ ചെയ്യാൻ നമ്പൂതിരിയുണ്ട് എന്ന് പറയും പോലെ ജോൺ എബ്രഹാമിനെ ചർച്ച ചെയ്യാൻ ഒരുവിഭാഗം ബുദ്ധിജീവികൾ മതിയെന്നൊരു ധാരണയുണ്ട് എന്നായിരുന്നു ചലച്ചിത്രപ്രവർത്തക ദീദി ദാമോദരന്റെ മറുപടി. ജോൺ തുടക്കമിട്ട സിനിമ സംസ്കാരം ഇന്നും തുടരുന്നതിന്റെ തെളിവാണ് സിനിമ സംവിധായകൻ പ്രതാപ് ജോസഫ് അഭിപ്രായപ്പെട്ടു.
അഗ്രഹാരത്തിൽ കഴുത, 'അമ്മ അറിയാൻ ഉൾപ്പെടെയുള്ള ജോൺ എബ്രഹാം ചിത്രങ്ങളും ജോൺ എന്ന ഡോക്യൂമെന്ററിയും ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. ജോൺ ഡോക്യൂമെന്ററിയുടെ സംവിധായകൻ പ്രേംചന്ദ്, ചലച്ചിത്ര-സാമൂഹ്യ പ്രവർത്തകരെ അനിത ബാബു, സക്കറിയ മാത്യു, യൂനസ് മുസ്ലിയാരകത്ത്, ജെന്നി വടകര, മുഹമ്മദ് ഷുഹൈബ് എന്നിവരും പങ്കെടുത്തു. കോഴിക്കോടിന് പുതിയ സിനിമ സംസ്കാരം പരിചയപ്പെടുത്തിയ കൂട്ടായ്മയാണ് ഗുഫ്തുഗു കലക്ടീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.