ഫറോക്ക്: ചെന്നൈ-കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന ഡ്രീംസ് വാഗൺ ബസിൽ വെച്ച് നഷ്ടപെട്ട പത്ത് പവനിലധികമുള്ള സ്വർണാഭരണങ്ങൾ ഉടമസ്ഥന് തിരിച്ചു നൽകി ബസ് ഉടമ വള്ളിക്കുന്ന് സ്വദേശി നിജാസ് മാതൃകയായി. വെള്ളിയാഴ്ച വൈകുന്നേരം ചെന്നൈ നിന്ന് പുറപ്പെട്ട ബസിൽ യാത്ര ചെയ്യുകയായിരുന്ന ഷഹനത്ത് ആഭരണങ്ങൾ അടങ്ങുന്ന ബാഗ് മറന്നുവെച്ച് ശനിയാഴ്ച രാവിലെ 6.30ന് പെരിന്തൽ മണ്ണയിൽ ഇറങ്ങുകയായിരുന്നു.ബസ് കുറച്ച് ദൂരം പിന്നിട്ടപ്പോൾ ക്ലീനർ സീറ്റുകൾ പരിശോധിക്കുമ്പോഴായിരുന്നു ഒരുബാഗ് ശ്രദ്ധയിൽ പെട്ടത്.
ഉടൻ ഷഹനത്തിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ബാഗ് നഷ്ടമായിട്ടുണ്ടെന്നും പത്ത് പവനിലേറെ സ്വർണമുണ്ടെന്നും പറഞ്ഞപ്പോൾ ബസുടമ ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. പിന്നീട്,ഫോട്ടോ അയച്ചു കൊടുത്തപ്പോൾ സ്വർണം തന്‍റേതാണെന്ന് ഉടമ ഉറപ്പുവരുത്തുകയായിരുന്നു. ബസ് ഉടമ നിജാസിന്‍റെ സാന്നിധ്യത്തിൽ ഫറോക്ക് എസ്.ഐ മിഥുൻ ഷഹനത്തിന്‍റെ ബന്ധുവിന് ആഭരണങ്ങൾ തിരികെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.