Posted On
date_range Updated On
date_range മക്കളെ ദേഹത്ത് കെട്ടിവെച്ച് കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞുങ്ങളും മരിച്ചു
കോഴിക്കോട്: വടകരയിലെ തിരുവള്ളൂരിൽ യുവതിയുടെയും രണ്ട് മക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് കരുതുന്നത്. കുന്നിയിൽ മഠത്തിൽ അഖില(32), മക്കളായ കശ്യപ്(6), വൈഭവ്(ആറുമാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവെച്ച ശേഷം കിണറ്റിൽ ചാടിയതാണ് എന്നാണ് കരുതുന്നത്.
അഖിലയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നുപേരുടെയും മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.