വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശി നീഷ്മയാണ് പിടിയിലായത്. ഇതോടെ മൂന്ന് അധ്യാപികമാരാണ് സംഭവത്തിൽ അറസ്റ്റിലായത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
നേരത്തെ ഈ കേസിൽ പിടിയിലായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തനയെയും ചെരുവാളൂർ സ്കൂളിലെ അധ്യാപിക കാവ്യയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പേരാമ്പ്രയിൽ എംഡിഎംഎയുമായി അറസ്റ്റിലായ കീർത്തന അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അധ്യാപിക എന്ന പരിവേഷം മറയാക്കി വ്യാപകമായി എംഡിഎംഎ വിറ്റഴിച്ച ഇവർ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.
ആദ്യം പിടിയിലായ കീർത്തന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയിലേക്ക് അന്വേഷണം നീണ്ടതും പിടികൂടിയതും. ലഹരി വസ്തുക്കൾ ആവശ്യപ്പെടുന്നവർ പണം ഇവരുടെ അക്കൗണ്ടുകളിലേക്ക് ഓൺലൈനായി അയക്കുകയാണ് പതിവ്. തുടർന്ന് ഇവർ നൽകുന്ന നിർദ്ദേശങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ പണം നൽകിയവർക്ക് ലഹരി എത്തിച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൂന്നുപേരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.