മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വി​സ് റോ​ഡ് അ​ട​ച്ചു;ഗ​താ​ഗ​ത കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി വടകര

വ​ട​ക​ര: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ര്‍വി​സ് റോ​ഡ് അ​ട​ച്ച​തോ​ടെ വ​ട​ക​ര ന​ഗ​ര​വും ദേ​ശീ​യ​പാ​ത​യും ഗ​താ​ഗ​ത കു​രു​ക്കി​ലാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ പു​തി​യ ബ​സ് സ്റ്റാ​ന്‍ഡ് -ലി​ങ്ക് റോ​ഡ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള സ​ര്‍വി​സ് റോ​ഡാ​ണ് ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ അ​ട​ച്ച് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യ​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ത്ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഗ​താ​ഗ​ത കു​രു​ക്കി​ലാ​യി.

ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ളും ബ​സു​ക​ളും ഉ​ള്‍പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള സ​ര്‍വീ​സ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ര​ണ്ട് വ​ശ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം പൂ​ര്‍ണ​മാ​യും സ്തം​ഭി​ച്ചു. തു​ട​ര്‍ന്ന് കു​രു​ക്ക് ക​രി​മ്പ​ന​പ്പാ​ലം വ​രെ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ടു. ക​രി​മ്പ​ന​പ്പാ​ല​ത്തു​നി​ന്ന് എ​ടോ​ടി വ​ഴി പ​ഴ​യ ബ​സ് സ്റ്റാ​ന്‍ഡി​ലൂ​ടെ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ ശ്ര​മി​ച്ച​തോ​ടെ എ​ടോ​ടി ജം​ഗ്ഷ​നി​ലും ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധി​ക്കു​ക​യും പ്ര​വൃ​ർ​ത്തി താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Service Road Closed Unannounced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.