ദേ​ശീ​യ​പാ​ത​യി​ൽ മൂ​രാ​ട് നി​ർ​മാണം പാ​തി വ​ഴി​യി​ൽ നി​ല​ച്ച സം​ര​ക്ഷ​ണ ഭി​ത്തി

​ദേശീ​യ​പാ​ത; മൂ​രാ​ട് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാണം പാ​തിവ​ഴി​യി​ൽ നി​ല​ച്ചു

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ മൂ​രാ​ട് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാണം പാ​തി വ​ഴി​യി​ൽ നി​ല​ച്ചു. ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ചെ​റി​യ ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഇ​തി​നി​ടെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് നി​ർ​മ്മാ​ണം നി​ർ​ത്തി വെ​ക്കു​ക​യാ​യി​രു​ന്നു.​ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്ന് ചെ​ങ്കു​ത്താ​യ ഭാ​ഗം നി​ര​വ​ധി ത​വ​ണ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് പ​തി​ച്ചു.

മൂ​രാ​ട് മു​ത​ൽ പ​ലോ​ളി​പ്പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ ആ​റ് വ​രി പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പാ​ത നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ കു​തി​ച്ചോ​ടു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​കു​ന്ന റോ​ഡി​നോ​ട് ചേ​ർ​ന്ന് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ അ​പ​ക​ട​ക്കു​രു​ക്കാ​യി മാ​റു​ന്നു​ണ്ട്. കൂ​ടാ​തെ സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ലൈ​റ്റ് ക​ന​ത്ത മ​ഴ​യി​ലും ഇ​രു​ൾ മൂ​ടി​യ സ​മ​യ​ങ്ങ​ളി​ലും ക​ത്താ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്

തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മാ​ണു​ള്ള​ത്. സ​ർ​വി​സ് റോ​ഡി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ മൂ​രാ​ട് പാ​ല​ത്തി​ലേ​ക്ക് ഇ​വി​ടെ നി​ന്നാ​ണ് ക​യ​റു​ന്ന​ത്. ഇ​ടി​ഞ്ഞ് വീ​ണ ഭാ​ഗ​ങ്ങ​ൾ സം​ര​ക്ഷി​ച്ച് നി​ർ​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. മീ​ത്ത​ലെ മു​ക്കാ​ളി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും ര​ണ്ട് വ​ർ​ഷം മു​മ്പ് ത​ക​ർ​ന്ന് വീ​ണ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന:​നി​ർ​മി​ക്കാ​ൻ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി ത​യാ​റാ​വാ​ത്ത​തി​നാ​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - ​ദേശീ​യ​പാ​ത; മൂ​രാ​ട് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാണം പാ​തിവ​ഴി​യി​ൽ നി​ല​ച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.