Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ നേതാവ് കടമുറിയിൽ മരിച്ച നിലയിൽ
വടകര: ഡി.വൈ.എഫ്.ഐ നേതാവിനെ വടകരയിൽ കടമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര നോർത്ത് മേഖല സെക്രട്ടറിയുമായ പുറങ്കര സ്വദേശി വി.എം. സുമേഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.
വടകര വീരഞ്ചേരിയിലെ സുമേഷിന്റെ അലൂമിനിയം ഫേബ്രിക്കേഷൻ കടയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപെട്ടെങ്കിലും കിട്ടാത്തതിനെ തുടർന്ന് കടയിൽ അന്വേഷിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക,
അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.