ലാലു
Posted On
date_range Updated On
date_range പരീക്ഷഹാളിൽ വിദ്യാർഥിനിക്ക് പീഡനം; അധ്യാപകൻ അറസ്റ്റിൽ
വടകര: പരീക്ഷഹാളിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മേമുണ്ട ചല്ലിവയൽ അഞ്ചാംപുരയിൽ ലാലുവിനെയാണ് (45) ചോമ്പാല സി.ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്.
'ചൊവ്വാഴ്ച നടന്ന പരീക്ഷക്ക് അഴിയൂർ സ്കൂളിൽ ഡ്യൂട്ടിക്കെത്തിയ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർഥിനി നേരിട്ട് ചോമ്പാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോക്സോ കേസ് ചുമത്തിയാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.