വെ​ള്ള​റാ​ട്ട് മ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

വെള്ളറാട്ട് മലയിൽ വൻ അഗ്നിബാധ; മൂന്ന് ഏക്കറോളം കത്തിനശിച്ചു

വ​ട​ക​ര: വെ​ള്ള​റാ​ട്ട് മ​ല​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. മ​ണി​യൂ​ർ, വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​യി​ൽ വി​ദ്യ പ്ര​കാ​ശ് പ​ബ്ലി​ക് സ്കൂ​ൾ സ്ഥി​തി​ചെ​യ്യു​ന്ന മ​ല​യു​ടെ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ കു​റ്റി​ക്കാ​ടും അ​ക്കേ​ഷ്യ മ​ര​ങ്ങ​ളും മു​റി​ച്ചി​ട്ട ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11നാ​ണ് ആ​ദ്യ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഉ​ണ​ങ്ങി​യ ക​രി​യി​ല​ക​ൾ​ക്ക് തീ​പി​ടി​ച്ച് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ​യ​ണ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ല​യി​ലെ മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്തി​നോ​ടു​ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് ആ​ദ്യ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട് തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മ​ല​യി​ലേ​ക്ക് വ്യാ​പി​ച്ചു.

മ​ല​യോ​ര​ത്ത് വി​ദ്യാ​പ്ര​കാ​ശ് പ​ബ്ലി​ക് സ്കൂ​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വീ​ടു​ക​ളും മ​റ്റു​മി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ജി​ല്ല ഫ​യ​ർ ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പേ​രാ​മ്പ്ര​യി​ലെ​യും വ​ട​ക​ര​യി​ലെ​യും അ​ഗ്നി​ര​ക്ഷാ യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ടി.​കെ. അ​ഷ​റ​ഫ്, കെ.​കെ. ബി​ജു​ള തു​ട​ങ്ങി​യ​വ​ർ അ​ഗ്നി​ബാ​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Massive fire in Vellarat Hill; About three acres were burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.