Posted On
date_range Updated On
date_range കെ.സി.ജെ.എസ്.ഒ യാത്രയയപ്പ് നൽകി
വടകര: കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ കെ.സി.ജെ.എസ്.ഒ വടകര ലോക്കൽ കമ്മിറ്റി സർവീസിൽ നിന്നും വിരമിച്ച വടകര സബ്ബ് കോടതി ശിരസ്തദാർ ടി. ഹരിദാസൻ , വടകര ഫാമിലി കോടതി സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് രവീന്ദ്രൻ ,വടകര എം.എ.സി.ടി സെലക്ഷൻ ഗ്രേഡ് ഡ്രൈവർ മിർസാദ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
കെ.സി.ജെ.എസ്.ഒ ജില്ല സെക്രട്ടറി പി.എം. അനീഷ് അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് കൗൺസിലർ ഒ. സുധീർ ശിരസ്തദാർ ഉപഹാരം നൽകി. കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എസ്.കെ. റുബിന,ജൂനിയർ സൂപ്രണ്ടുമാരായ സിന്ധു , എം.ടി. ശ്രീധരൻ, എം.എം. അബ്ദുറഹിമാൻ, ശ്യാം മന്നത്ത് , ഒ. സൂരജ് എന്നിവർ സംസാരിച്ചു . ശിരസ്തദാർ ഹരിദാസൻ ,പി. രവീന്ദ്രൻ, ടി. മിർസാദ് എന്നിവർ മറുപടി പ്രസംഗം നടത്തി. വടകര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി. മനോജ് കുമാർ സ്വാഗതവും ട്രഷറർ സജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.