മോ​ഷ​ണം പോ​യ സ്വ​ർ​ണാ​ഭ​ര​ണം ബ​ക്ക​റ്റി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത നി​ല​യി​ൽ

മോ​ഷ​ണം പോ​യ എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ലെ ബ​ക്ക​റ്റി​ൽ

വ​ട​ക​ര: വീ​ട്ടി​ൽ​നി​ന്ന് മോ​ഷ​ണം പോ​യ എ​ട്ടു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​മു​ണ്ട ലോ​ക​നാ​ർ​കാ​വി​നു സ​മീ​പം കി​ട​ഞ്ഞോ​ത്ത് അ​നി​ൽ​കു​മാ​റി​ന്റെ വീ​ട്ടി​ൽ​നി​ന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​നു പി​റ​കി​ലെ ബ​ക്ക​റ്റി​ൽ ക​ണ്ട​ത്. ശ​നി​യാ​ഴ്ച വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ ജോ​ലി​ക്കും മ​റ്റു​മാ​യി വീ​ടി​ന്റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ ചാ​രി പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​മാ​ല, ബ്രേ​സ് ലെ​റ്റ്, മോ​തി​രം എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ട​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച വീ​ട്ടു​കാ​ർ​ത​ന്നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ട​ത്. എ​സ്.​ഐ കെ. ​മു​ര​ളീ​ധ​ര​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - gold jewels stolen In the bucket at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.