Posted On
date_range Updated On
date_range ചെക്കോട്ടിബസാറിൽ അഞ്ചുപേർക്ക് കുറുക്കന്റെ കടിയേറ്റു
വടകര: ഇതരസംസ്ഥാന തൊഴിലാളികളടക്കം അഞ്ചു പേർക്ക് കുറുക്കന്റെ കടിയേറ്റു. കീഴൽ ചെക്കോട്ടി ബസാറിൽ വെച്ച് ശനിയാഴ്ച രാത്രി 11നും ഞായറാഴ്ച രാവിലെയുമായാണ് കടിയേറ്റത്. ഓട്ടോ തൊഴിലാളിക്കാണ് ശനിയാഴ്ച രാത്രി കടിയേറ്റത്. പിന്നീട് മറ്റൊരാൾക്കും കടിയേറ്റു. ഞായറാഴ്ച രാവിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ കയറിയ കുറുക്കൻ താമസക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെയും കടിച്ചു. അഞ്ചു പേരും വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.