പ്രദീപ്
Posted On
date_range Updated On
date_range വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വടകര: വീട്ടിൽ സൂക്ഷിച്ച 1.7 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേപ്പയിൽ കല്ലുനിര പറമ്പിൽ ജ്യോതിസ്സിൽ പ്രദീപിനെയാണ് (28) വടകര എസ്.ഐ കെ.എം. രവി അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്.
കിടപ്പുമുറിയിൽ കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാർകോട്ടിക് കേസിൽ നേരത്തെ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വടകരയിലും പരിസരപ്രദേശങ്ങളിലും വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിതരണംചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.