Posted On
date_range Updated On
date_range ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്ന നാടോടി സ്ത്രീ പിടിയിൽ
വടകര: ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്ന നാടോടി സ്ത്രീ പിടിയിൽ. തമിഴ്നാട് ഡിണ്ടികൽ പാറപ്പെട്ടി കാവ്യയെയാണ് (24) ബസ് യാത്രക്കാർ പിടികൂടി വടകര പൊലീസിന് കൈമാറിയത്. വ്യാഴാഴ്ച രാവിലെ 10.45ഓടെ വടകരയിൽനിന്നും കോട്ടപ്പള്ളി വഴി ആയഞ്ചേരിയിലേക്ക് പോവുകയായിരുന്ന ശ്രേയസ് ബസിലാണ് സംഭവം. ആയഞ്ചേരി വള്യാട് സ്വദേശിനി വണ്ണാത്തി പറമ്പത്ത് ബാലന്റെ ഭാര്യ സുധയുടെ 14 ഗ്രാം സ്വർണമാലയാണ് കവർന്നത്. വടകര ജില്ല ആശുപത്രിക്ക് മുൻവശം എത്തിയപ്പോഴായിരുന്നു മോഷണം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.