കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് തുഷാരഗിരിയിലെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളജ് വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴ തുടരുന്നതിനാൽ തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. നിരോധനം ലംഘിച്ചാണ് സഞ്ചാരികൾ തുഷാരഗിരിയിലെത്തിയതും വെള്ളത്തിൽ ഇറങ്ങിയതും.
പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.