ദേശീയപാത 66ൽ മുഴപ്പിലങ്ങാടുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

മുഴപ്പിലങ്ങാട് : ദേശീയപാത 66ൽ മുഴപ്പിലങ്ങാട് ശ്രീ നാരായണ മഠത്തിന് മുൻ വശം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് ഒരേ ദിശയിലേക്ക് പോയ കാറുകളാണ് അപകടത്തിൽ പെട്ടത്. കാറിന്റെ പിറകിൽ വന്ന് മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാതയുടെ സൈഡ് ബിത്തിക്ക് മുകളിലെത്തിയ നിലയിലാണുള്ളത്.

കഴിഞ്ഞ ഒരാഴ്ചയായി പാത ടാർ ചെയ്യുന്നതിനായി അടച്ചിട്ടതായിരുന്നു. നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ വാഹന ഗതാഗതം നിയന്ത്രിക്കാൻ റോഡിന്റെ ഒരു ഭാഗത്ത് ഇരുമ്പ് ഭിത്തികൾ കൊണ്ട് ബ്ലോക് ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ടാറിങ്ങ് പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും ബ്ലോക് ചെയ്ത ഭാഗങ്ങൾ നീക്കം ചെയ്തിരുന്നില്ല.ഇതാണ് അപകടത്തിന് കാരണമായത്.

ടാറിങ്ങ് പണി കഴിഞ്ഞ് കണ്ണൂർ ഭാഗത്ത് നിന്നും പാതയിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ബ്ലോക് ചെയ്ത ഭാഗങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുക.അപകടത്തിനിടയാക്കിയ കാർ ഇതിനടുത്തെത്തിയപ്പോൾ ബ്രേക്കിട്ടതോടെ തൊട്ടു പിറകിൽ നിന്നുമെത്തിയ കാർ ഇടിച്ച് തെറിക്കുകയായിരുന്നു.അപകട സ്ഥലത്ത് എടക്കാട് പോലീസ് എത്തി അപകടത്തിൽ പെട്ട കാറുകൾ നീക്കം ചെയ്തു.

Tags:    
News Summary - Two injured in a road accident on National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.