ആസൂത്രണ മികവിൽ കോവിഡിനെ പിടിച്ചുകെട്ടി കോഴിക്കോട്

കോ​ഴി​ക്കോ​ട്: കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള ജി​ല്ല എ​ന്ന നി​ല​യി​ൽ​നി​ന്ന് രോ​ഗം നി​യ​ന്ത്രി​ച്ച് രോഗ സ്​ഥിരീകരണ നിരക്ക്​ 10ൽ ​താ​ഴെ​യെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ​യും ആ​രോ​ഗ്യ വ​കു​പ്പി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടു കൂ​ടി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. മാ​ർ​ച്ച് 14 മു​ത​ലാ​ണ് ര​ണ്ടാം ത​രം​ഗം ശ​ക്തി പ്രാ​പി​ച്ചത്. എ​ന്നാ​ൽ, 2020 മാ​ർ​ച്ചി​ൽ​ത​ന്നെ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നേ​രി​ടാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു.

തു​ട​ക്ക​ത്തി​ല്‍ത​ന്നെ രോ​ഗം കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ കേ​ന്ദ്രീ​കൃ​ത കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി. ജി​ല്ല​യി​ൽ ദി​വ​സം 10,000 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 90, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 250, കോ​ർ​പ​റേ​ഷ​നി​ൽ 2000 വീ​ത​മാ​യി​രു​ന്നു സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും 20,000ത്തി​ന​ടു​ത്ത് പ​രി​ശോ​ധ​ന​ക​ൾ ദി​നേ​ന ന​ട​ന്നു. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ലും മു​ഴു​വ​ന്‍ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തി.

കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ച്ച​ത്. 26 പ്ര​ധാ​ന ടീ​മു​ക​ളാ​ണ് പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി മാ​നേ​ജ്‌​മെൻറ്, ​േഡ​റ്റ മാ​നേ​ജ്‌​മെൻറ്, ആ​ശു​പ​ത്രി​ക​ളു​ടെ സ​ജ്ജീ​ക​ര​ണം, ഒ​ന്നാം​ത​ല-​ര​ണ്ടാം​ത​ല ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ൾ, ഗൃ​ഹ​വാ​സ പ​രി​ച​ര​ണ ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം, ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്ക​ല്‍, ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം തു​ട​ങ്ങി​യ​വ ഇ​വ​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

480ലേ​റെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. ആ​ർ.​ആ​ർ.​ടി​ക​ളു​മാ​യി ചേ​ർ​ന്ന് വാ​ർ​ഡ്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രോ​ഗി​നി​രീ​ക്ഷ​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചു.

ലോ​ക്ഡൗ​ണി​നു​മു​മ്പു​ത​ന്നെ ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ, സ​ന്ദ​ർ​ശ​ക വി​ല​ക്ക്, ഷോ​പ്പു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന ആ​ളു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം, വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നി​യ​ന്ത്ര​ണം, വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക നി​യ​ന്ത്ര​ണം, രാ​ത്രി ക​ർ​ഫ്യൂ എ​ന്നി​വ ന​ട​പ്പാ​ക്കി. ടി.​പി.​ആ​ർ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്രി​ത​മേ​ഖ​ല തി​രി​ച്ച് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി. മേ​യ് ആ​ദ്യ​വാ​ര​ങ്ങ​ളി​ൽ ടി.​പി.​ആ​ർ 28-30 ശ​ത​മാ​ന നി​ര​ക്കി​ലാ​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​തെ വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം പ​ട​ർ​ത്തു​ന്നു​വെ​ന്ന് ക​ണ്ട് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. മ​ര​ണ​നി​ര​ക്ക് കു​റ​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും നി​യോ​ഗി​ച്ചു. 50 കി​ട​ക്ക​ക​ളു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് ചി​കി​ത്സ ഉ​റ​പ്പാ​ക്കി.

റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍സ് ടീം, ​എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ടീം, ​ഇ​ന്‍സി​ഡ​ൻ​റ് ക​മാ​ന്‍ഡേ​ഴ്‌​സ് എ​ന്നി​വ​ര്‍ ക​ര്‍ശ​ന നി​രീ​ക്ഷ​ണം ന​ട​പ്പാ​ക്കി. ആം​ബു​ല​ന്‍സ് ക​ണ്‍ട്രോ​ള്‍ റൂം, ​ജി​ല്ല ഓ​ക്‌​സി​ജ​ന്‍ വാ​ര്‍ റൂം, ​രോ​ഗീ​ക്ഷേ​മ കാ​ള്‍സെൻറ​ര്‍, മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​നി​റ്റ്, മൊ​ബൈ​ല്‍ ടെ​സ്​​റ്റി​ങ്​ യൂ​നി​റ്റ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത്. പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം തീ​ര്‍ക്കാ​ന്‍ സ​മൂ​ഹ​ത്തി​െൻറ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ആ​സൂ​ത്ര​ണ​ത്തി​ലും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന് ജി​ല്ല ക​ല​ക്ട​ർ എ​സ്. സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു.

രോഗസ്ഥിരീകരണ നിരക്ക് പത്തിൽ താഴെ

കോഴി​േകാട്​: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി താരതമ്യേന കുറഞ്ഞ ടി.പി.ആർ ആണ് രേഖപ്പെടുത്തിയത്. മൂന്നു ദിവസമായി 10 ശതമാനത്തിന് താഴെയാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. ജൂൺ ആറിന് 9.55, ഏഴിന് 11.21, എട്ടിന് 11.80, ഒമ്പതിന് 10.87, 10ന് 9.84, 11ന് 9.41 ശതമാനം എന്നിങ്ങനെയാണ് രോഗ സ്​ഥിരീകരണ നിരക്ക്​.

15 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങള്‍ 'വെരി ഹൈ കാറ്റഗറി' യായും 20 ശതമാനത്തിന് മുകളിലുള്ളവ 'ക്രിട്ടിക്ക'ലായും 25 ശതമാനത്തിന് മുകളിലുള്ളവ 'ഹൈലി ക്രിട്ടിക്കല്‍' തദ്ദേശസ്ഥാപനങ്ങളുമായി വേര്‍തിരിച്ചിട്ടുണ്ട്. പ്രതിവാര ടി.പി.ആർ പ്രകാരം മൂന്നു തദ്ദേശസ്ഥാപനങ്ങളാണ് 20 ശതമാനത്തിന് മുകളിലുള്ളത്. പെരുമണ്ണ -23, പെരുവയൽ- 22, കാരശ്ശേരി -22 എന്നിങ്ങനെയാണ് നിരക്കുകൾ. 15 - 20 ശതമാനത്തിൽ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. കുന്നമംഗലം 19, മുക്കം 19, മണിയൂർ 18, ഫറോക്ക് 18, പുതുപ്പാടി 16, ചാത്തമംഗലം 16, മാവൂർ 16, ചേളന്നൂർ 16, ഒളവണ്ണ 15.

Tags:    
News Summary - through well planning kozhikode controlled covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.