സൈനുദ്ദീൻ
കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. 16കാരനോട് ലൈംഗികാതിക്രമം നടത്തിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പാലക്കാട്ട് വീട്ടിൽ സൈനുദ്ദീനെയാണ് (43) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
11ന് പുലർച്ച കോഴിക്കോട് ബീച്ചിൽവെച്ച് പരിചയപ്പെട്ട കാസർകോട് സ്വദേശിയായ ആൺകുട്ടിയെ കാറിൽ കയറ്റി റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്.സി.പി.ഒ പ്രശോഭ്, സി.പി.ഒ ജിനേഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതിക്കെതിരെ വടക്കാഞ്ചേരി, തേഞ്ഞിപ്പലം, ഫറോക്ക്, പേരാമ്പ്ര, മാനന്തവാടി സ്റ്റേഷൻ പരിധികളിലെ നിരവധി വീടുകളിൽ അതിക്രമിച്ച് കയറി പണവും സ്വർണാഭരണങ്ങളും മോഷണം നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.