കോഴിക്കോട്: സ്കൂട്ടറുകളടക്കം മോഷ്ടിച്ച നിരവധി കേസിലുൾപ്പെട്ട കുട്ടിയെ പൊലീസ് പിടികൂടി. പേരാമ്പ്ര സ്വദേശിയായ 17കാരനെയാണ് സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ ഇൻസ്പെക്ടർ ബാബുരാജും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ജൂലൈയിൽ മാവൂർ റോഡിലെ കൈരളി തിയറ്ററിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ചതടക്കം കേസുകളിൽ ഇതോടെ തുമ്പുണ്ടായി.
ഇതേ സ്ഥലത്തുനിന്ന് ജനുവരിയിലും സ്കൂട്ടർ മോഷ്ടിച്ചതായി കുട്ടി സമ്മതിച്ചു. കോഴിക്കോട് കടപ്പുറത്തുനിന്ന് കൂട്ടുകാരനോടൊപ്പം ചുവപ്പ് പൾസർ ബൈക്ക് മോഷ്ടിച്ചു. കവർച്ച അറിയാതിരിക്കാൻ ഇവ വീട്ടിലേക്ക് കൊണ്ടുപോകാറില്ലത്രേ.
എലത്തൂർ പൊലീസ് പരിധിയിലെ കടയിൽനിന്ന് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് സിറ്റി ക്രൈം സ്ക്വാഡ് നഗരത്തിലെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
സിറ്റി പൊലീസ് പരിധിയിൽനിന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം പേരാമ്പ്രയിലെത്തിയത്. മോഷണശേഷം ഡൽഹിയിലേക്ക് പോയ കുട്ടിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്ത്, വെള്ളയിൽ സബ് ഇൻസ്പെക്ടർ അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.