പ​ണം മു​ട​ക്കി​യ​ത് വെ​റു​തെ​യാ​യി; അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ കെ​ട്ടി​ടം ന​ശി​ക്കു​ന്നു

ക​ക്കോ​ടി: കാ​ടു​മൂ​ടി ന​ശി​ച്ച് സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ വി​ള​യാ​ട്ട് കേ​ന്ദ്ര​മാ​യ ക​ക്കോ​ടി എ​ൻ.​വി. റോ​ഡി​ലെ ഖാ​ദി ബോ​ർ​ഡി​ന്റെ കീ​ഴി​ലെ സൊ​സൈ​റ്റി നാ​ട്ടു​കാ​ർ ന​ന്നാ​ക്കി കൈ​മാ​റി​യി​ട്ടും പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ൽ പ​ഴ​യ​പ​ടി​യി​ൽ നാ​ശ​ത്തി​ലേ​ക്ക് . 40 വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ന​മി​ല്ലാ​ത്ത​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന്റ മേ​ൽ​ക്കൂ​ര​യു​ൾ​പ്പെ​ടെ ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു വീ​ണി​രു​ന്നു. കാ​ടു​മൂ​ടി​യ കെ​ട്ടി​ട​ത്തി​ൽ മ​ദ്യ​പാ​ന​വും അ​നാ​ശാ​സ്യ​വും ന​ട​മാ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ദു​രി​ത​മാ​യി​രു​ന്നു.​സൊ​സൈ​റ്റി ക​മ്മി​റ്റി​യു​ടെ നി​ഷ്ക്രി​യ​ത്വ​ത്തെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ തീ​രം റെ​സി​ഡ​ന്റ്സ് ഖാ​ദി ബോ​ർ​ഡി​നെ സ​മീ​പി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

താ​ൽ​ക്കാ​ലി​ക ക​മ്മി​റ്റി ഉ​ണ്ടാ​ക്കി അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​നും സ​മീ​പ​വാ​സി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും അ​നു​മ​തി ന​ൽ​കി. തു​ട​ർ​ന്ന് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ച് കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര മാ​റ്റി​പ്പ​ണി​യു​ക​യും വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ക്കു​ക​യും ചു​റ്റു​മ​തി​ൽ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. കോ​മ്പൗ​ണ്ടി​നു​ള്ളി​ലെ കാ​ട് വെ​ട്ടി​മാ​റ്റി മ​ണ്ണി​ടി​ച്ച് വൃ​ത്തി​യാ​ക്കു​ക​യും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പൊ​തു​ജ​ന ആ​രോ​ഗ്യ പ​രി​പാ​ടി​ക​ൾ​ക്ക് കെ​ട്ടി​ടം സൗ​ജ​ന്യ​മാ​യി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പ​ഴ​യ സൊ​സൈ​റ്റി​യു​ടെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ഒ​രു ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി. ത​ർ​ക്ക​ത്തി​നു നി​ൽ​ക്കാ​തെ റെ​സി​ഡ​ന്റ് സ് ​ഭാ​ര​വാ​ഹി​ക​ൾ ഒ​ഴി​ഞ്ഞു ന​ൽ​കി.

ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റ് ദ്ര​വി​ക്കു​ക​യും കോ​മ്പൗ​ണ്ടി​ൽ കാ​ടു വ​ള​രു​ക​യും ചെ​യ്തു. വൈ​ദ്യു​തി ബി​ൽ റെ​സി​ഡ​ന്റ​സ് ഭാ​ര​വാ​ഹി​ക​ളു​ടെ പേ​രി​ലാ​ണ് ഇ​പ്പ​ഴും വ​രു​ന്ന​ത്. കെ​ട്ടി​ടം പ​ഴ​യ​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​പ്രി​ൽ അ​ഞ്ചി​ന് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തു​ക​യാ​ണ്. തു​ട​ർ​ന്ന് ഖാ​ദി ബോ​ർ​ഡ് ഓ​ഫി​സി​ലേ​ക്കും പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് തീ​രം റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. അ​നി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ തി​ര​ക്കി​ലാ​യ​തി​നാ​ലാ​ണ് കെ​ട്ടി​ട​ത്തി​ന്റെ പ​രി​ച​ര​ണം വൈ​കു​ന്ന​തെ​ന്നും ഉ​ട​ൻ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് എ​ല​ത്തൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് കി​ഷോ​ർ അ​റോ​ട്ടി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - The money was stopped in vain; the building is deteriorating due to the negligence of the authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.