കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി
കോഴിക്കോട്: കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ന്യായവില മെഡിക്കൽ േസ്റ്റാറുകളിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം വിതരണക്കാർ നിർത്തിയതോടെ ആശുപത്രിയിൽ ഡയാലിസിസ്, കാർഡിയോളജി, അർബുദ മരുന്നുകൾക്ക് നെട്ടോട്ടം. ന്യായവില മെഡിക്കൽ ഷോപ്പിൽ പ്രധാനപ്പെട്ട് മരുന്നുകളുടെയെല്ലാം സ്റ്റോക്ക് തീർന്നു. വിതരണം നിലച്ചതോടെ കാരുണ്യ ആരോഗ്യ ഇൻഷുറസ് വഴി ലഭിക്കുന്ന സർജറി അടക്കമുള്ള ചികിത്സകളും മരുന്ന് വിതരണവും മുടങ്ങി. ജനറൽ മെഡിസിനുകളും സ്റ്റോക്കില്ല. മരുന്നുകൾക്കെല്ലാം രോഗികൾ പുറത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കണം. ഇതുകാരണം പല രോഗികൾക്കും ചകിത്സ വൈകാൻ ഇടയാക്കുന്നു. സാമ്പത്തിക ബുദ്ധുമിട്ട് അനുഭവിക്കുന്നവർക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സ മുടങ്ങുന്ന സ്ഥിതിയും ഉണ്ട്.
ഡോക്ടർ എഴുതുന്ന കുറിപ്പുമായി ന്യായവില മെഡിക്കൽ ഷോപ്പിൽ എത്തുന്ന രോഗികൾ മരുന്ന് ലഭിക്കാതെ വട്ടം കറങ്ങുകയാണ്. സർജിക്കൽ സ്റ്റോറിലും ഇംപ്ലാന്റ് സ്റ്റോക്ക് കുറഞ്ഞുതുടങ്ങി. സർജറി ആവശ്യങ്ങൾക്കുള്ള സൂചി, കൈയുറ, കോട്ടൺ, നൂല്, സിറിഞ്ച് എന്നിവയും പുറത്തുനിന്ന് വാങ്ങണം. ന്യായവില മെഡിക്കൽ ഷോപ്പുകളിൽനിന്ന് പുറത്തുനിന്ന് ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലക്ക് രോഗികൾക്ക് മരുന്ന് ലഭിക്കും. ഇത് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ പുറത്തുനിന്ന് വാങ്ങണം. തിരക്കുന്നു റോഡ് മുറിച്ചുകടന്ന് മരുന്നുവാങ്ങാൻ പ്രായമായവർ ഏറെ ബുദ്ധിമുട്ടുന്നുമുണ്ട്.
കുടിശ്ശിക 80 കോടി കടന്നതോടെ 10 മുതൽ വിതരണക്കാർ മെഡിക്കൽ കോളജിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണ വിതരണം നിർത്തിവെച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കുടിശ്ശികയായി 80 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുണ്ടായിരുന്നത്.
ശനിയാഴ്ച ഏപ്രിൽ മാസത്തെ കുടിശ്ശിക അനുവദിച്ചു. എന്നാൽ ഒക്ടോബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ല കമ്മിറ്റി അറിയിച്ചു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.