മാമുക്കോയയുടെ വീട്ടിലെത്തിയ നടന്മാരായ സുരേഷ് ഗോപി, ജോയ് മാത്യു എന്നിവർ
Posted On
date_range Updated On
date_range സുരേഷ് ഗോപി മാമുക്കോയയുടെ വീട്ടിലെത്തി
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ അരക്കിണറിലെ വീട്ടിലെത്തിയ നടൻ സുരേഷ് ഗോപി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഭിനയരംഗത്ത് ഏറെ മികവ് കാട്ടിയ സഹപ്രവർത്തകനായിരുന്ന മാമുക്കോയയെന്നും അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമ രംഗത്ത് നികത്താനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നടൻ ജോയ് മാത്യു, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ, ബേപ്പൂർ മണ്ഡലം പ്രസിഡൻറ് ഷിനു പിണ്ണാണത്ത്, ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, സതീഷ് കുന്നത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.