കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബിഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് കസബ പൊലീസും ടൗൺ എ.സി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പിടികൂടിയത്. ഈ മാസം 28നാണ് കേസിനാസ്പദമായ സംഭവം.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിയെ പിന്തുടർന്ന് പ്രതികൾ അതിക്രമം നടത്തുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസിൽ പരാതി നൽകി. സംഭവസ്ഥലത്തുനിന്ന് കിട്ടിയ സിമന്റ് പുരണ്ട ഒരു ചെരിപ്പാണ് കേസിന് വഴിത്തിരിവാകുന്നത്.
കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്ന് ഇതിൽനിന്ന് മനസ്സിലായി. ചാലപ്പുറം ഭജന കോവിൽ റോഡിലെ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കസബ ഇൻസ്പെക്ടർ കിരൺ സി. നായർ, എ.എസ്.ഐ സജേഷ് കുമാർ പി, സി.പി.ഒമാരായ എൻ. രതീഷ്, ടി. സനിൽ, അനൂപ് ലാൽ, സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ എം. ഷാലു, പി. ബൈജു, സി.കെ. സുജിത്ത്, എൻ. ദിപിൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.