അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിജേഷ്
Posted On
date_range Updated On
date_range തെരുവു നായ്ക്കൾ കുറുകെ ഓടി; ബൈക്ക് യാത്രക്കാർക്ക് പരിക്ക്
തിരുവള്ളൂർ: വടകര-പേരാമ്പ്ര റോഡിൽ ചെക്കോട്ടി ബസാറിൽ തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മുയിപ്പോത്ത് സ്വദേശി ചങ്ങരോത്ത്കണ്ടി വിജേഷ്, ബൈക്കിൽ കൂടെ യാത്രചെയ്തിരുന്ന തോടന്നൂർ സ്വദേശി ബിനീഷ് എന്നിവർക്കാണ് പരിക്ക്.
വിജേഷിന്റെ പരിക്ക് ഗുരുതരമാണ്. ഇടതുകാൽ ഒടിയുകയും തലക്കും കൈക്കും പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇവർ ബൈക്കിൽ വരുമ്പോൾ ഒരു കൂട്ടം നായ്ക്കൾ കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണാണ് പരിക്ക്. വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജേഷിനെ ശസ്ത്രക്രിയക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.