ഫാമിലെ നൂറിലേറെ കോഴികളെ തെരുവുനായ്ക്കൾ കൊന്നു

ചാ​ത്ത​മം​ഗ​ലം: കോ​ഴി ഫാ​മി​ൽ വ​ള​ർ​ത്തു​ന്ന നൂ​റി​ലേ​റെ കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നു. ചാ​ത്ത​മം​ഗ​ലം ക​ണ്ണ​ങ്ങോ​ട്ട്ചാ​ൽ രാ​വു​ണ്ണി​യു​ടെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഫാം ​പ്രി​യ​ദ​ർ​ശി​നി എ​ഗ​ർ ന​ഴ്സ​റി​യി​ലെ കോ​ഴി​ക​ളെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ കൊ​ന്ന​ത്. ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​ലു​മാ​സം പ്രാ​യ​മാ​യ കോ​ഴി​ക​ളാ​ണ് ച​ത്ത​ത്.

നി​ര​വ​ധി കോ​ഴി​ക​ൾ പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​ണ്. 40 വ​ർ​ഷ​ത്തോ​ള​മാ​യി ഫാം ​ന​ട​ത്തു​ന്നു. ഇ​രു​മ്പു​കൊ​ണ്ടു​ള്ള നെ​റ്റ് ത​ക​ർ​ത്താ​ണ് നാ​യ്ക്കൂ​ട്ടം അ​ക​ത്തു​ക​ട​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. ഒ​രു​മാ​സം മു​മ്പ് ഇ​വ​രു​ടെ ഒ​രു ആ​ടി​നെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. 25ലേ​റെ തെ​രു​വു​നാ​യ്ക്ക​ൾ പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ക്കാ​റു​ണ്ടെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Stray dogs killed more than 100 chickens in the farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.