പാമ്പ് കപ്പിയിലും കയറിലും ചുറ്റിയ നിലയിൽ
Posted On
date_range Updated On
date_range കിണറിലെ കപ്പിയിൽ ശംഖു വരയൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
മുക്കം: പാമ്പ് ഭീതി ഒഴിയാതെ മലയോര മേഖല. കിണറിലെ കപ്പിയിൽ ചുറ്റിയ പാമ്പിന്റെ കടിയിൽ നിന്നും വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിലെ കിണറ്റിലെ കപ്പിയിൽ നിന്നാണ് ശംഖു വരയൻ പാമ്പിനെ പിടികൂടിയത്. വീട്ടമ്മയായ സെൽമത്ത് വെള്ളം കോരുന്ന സമയത്ത് കൈയിൽ എന്തോ സ്പർശിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വനം വകുപ്പിന് കീഴിലുള്ള സ്നൈക്ക് റെസ്‌ക്യു അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിച്ചതോടെ അദ്ദേഹം എത്തി പാമ്പിനെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.