മാവൂർ പാടത്ത് ഗന്ധകശാല നെല്ലിനം കൃഷി തുടങ്ങി

മാ​വൂ​ർ: ചാ​ലി​യാ​റി​നോ​ട് ചേ​ർ​ന്ന മാ​വൂ​ർ പാ​ട​ത്ത് ഗ​ന്ധ​ക​ശാ​ല അ​രി പ​രീ​ക്ഷ​ണ​വു​മാ​യി ക​ർ​ഷ​ക​ർ. മു​ണ്ട​ക​ൻ നെ​ൽ​കൃ​ഷി​യാ​യാ​ണ് ഗ​ന്ധ​ക​ശാ​ല നെ​ല്ലി​നം കൃ​ഷി ചെ​യ്ത​ത്. ഞാ​റ് ന​ടീ​ൽ ഉ​ദ്ഘാ​ട​നം ജി​ല്ല കൃ​ഷി ഓ​ഫി​സ​ർ അ​ജ​യ് അ​ല​ക്സ് നി​ർ​വ​ഹി​ച്ചു.

ആ​ദ്യ​ഘ​ട്ട​മാ​യി ഏ​ഴ് ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ഞാ​റ് ന​ടു​ന്ന​ത്. വ​യ​നാ​ട്ടി​ൽ​നി​ന്നാ​ണ് ഗ​ന്ധ​ക​ശാ​ല നെ​ൽ​വി​ത്ത് എ​ത്തി​ച്ച​ത്. പൗ​ർ​ണ​മി, മ​ട്ട ത്രി​വേ​ണി, ഐ.​ആ​ർ എ​ട്ട് വൈ​റ്റ് ഇ​ന​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ണ്ട​ക​ൻ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യ​ത്. അ​തേ​സ​മ​യം, വേ​ന​ൽ ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് കൃ​ഷി ന​ന​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി. അ​ഹ​മ​ദ്, മാ​വൂ​ർ കൃ​ഷി ഓ​ഫി​സ​ർ രേ​ണു​ക കൊ​ല്ലീ​രി, കൃ​ഷി അ​സി​സ്റ്റ​ന്റ് കെ. ​സാ​ജി​ദ, മാ​വൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്റ് സ​ലീം ചെ​റു​തൊ​ടി​ക​യി​ൽ, സെ​ക്ര​ട്ട​റി മ​ര​ക്കാ​ർ ബാ​വ, ക​മ്പ​ള​ത്ത് വി​ജ​യ​ൻ, പി.​പി. അ​ബ്ദു​ൽ മ​ജീ​ദ്, ആ​യോ​ത്ത് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Gandhaksala paddy cultivation started in Mavoor field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.