Posted On
date_range Updated On
date_range ശ്രദ്ധിക്കുക! കോഴിക്കോട് ഇന്ന് വൻ ഗതാഗത നിയന്ത്രണം: ക്രമീകരണം മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചുമുതൽ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ക്ഷണം സ്വീകരിച്ചാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട്ടെത്തുന്നത്. കാരന്തൂർ മർക്കസ് സന്ദർശിക്കുന്ന അദ്ദേഹം കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും.
- വൈദ്യരങ്ങാടി മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം-മടവൂർ വരെയും വൈകീട്ട് നാലുമുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ താഴെപറയുന്ന ബദൽ മാർഗങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കണം:
- വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: താമരശ്ശേരി-ബാലുശ്ശേരി നന്മണ്ട എരഞ്ഞിപ്പാലം വഴി.
- കൊടുവള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: പടനിലം കളരിക്കണ്ടി-വരട്ട്യാക്ക് പെരിങ്ങളം വഴി.
- മുക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: ചെത്തുകടവ്-പെരിങ്ങളം വഴി.
- കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: എലത്തൂർ-പാവങ്ങാട്-നടക്കാവ് വഴി.
- യൂനിവേഴ്സിറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: ഇടിമൂഴിക്കൽ-രാമനാട്ടുകര-ഫറോക്ക്-ചെറുവണ്ണൂർ വഴി.
- കോഴിക്കോട് സിറ്റി ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ്-മുണ്ടിക്കൽ താഴം-കോട്ടാംപറമ്പ്-മനത്താനത്ത് റോഡ് വഴി പോകണം.
- മലാപ്പറമ്പ് ഭാഗത്തുനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻപള്ളി - മുണ്ടിക്കൽ താഴം- കോട്ടാംപറമ്പ്-മനത്താനത്ത് റോഡ് വഴി പോകണം.
- മലാപ്പറമ്പ് മുതൽ കുന്ദമംഗലം-മടവൂർ വരെ റോഡുകളിൽ വാഹന പാർക്കിങ്ങും അനുവദിക്കില്ല.
- മലേഷ്യൻ പ്രധാനമന്ത്രിയുടെ പരിപാടികൾ പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് മടങ്ങുന്നതുവരെ നിയന്ത്രണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.