കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ഫാ​നു​ക​ൾ എ​ടു​ത്തു​മാ​റ്റി സ്ഥാ​പി​ച്ച പ​ര​സ്യ ബോ​ർ​ഡു​ക​ൾ

പരസ്യ ബോർഡുകൾക്കായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഫാനുകൾ എടുത്തുമാറ്റി

കോ​ഴി​ക്കോ​ട്: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​ര​ണം. പ​വ​ർ ക​ട്ടു​ള്ള സ​മ​യ​മാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യം. പൊ​തു​വെ ഈ ​ബ​സ് സ്റ്റാ​ൻ​ഡി​ൽ കു​റ​ച്ചു​നേ​രം നി​ന്നാ​ൽ ത​ന്നെ ചൂ​ട് കൊ​ണ്ട് പൊ​രി​യും. യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​നാ​യി ബ​സ് കാ​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്തെ പി​ല്ല​റി​നു മു​ക​ളി​ൽ ഫാ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​ഫാ​നു​ക​ളൊ​ക്കെ എ​ടു​ത്തു​മാ​റ്റി പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്ക​യാ​ണ്. ഫാ​നി​ല്ലാ​ത്ത​ത് കാ​ര​ണം യാ​​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്നി​ട​ത്ത് കാ​റ്റ് എ​ത്തു​ന്നേ​യി​ല്ല. ബ​സു​ക​ളു​ടെ പു​ക​ശ​ല്യ​വും ചൂ​ടും കൂ​ടി​യി​ട്ടു​ണ്ട്. ഫാ​നു​ക​ൾ ഉ​ള്ള​പ്പോ​ൾ പു​ക​ശ​ല്യ​ത്തി​നും ആ​ശ്വാ​സ​മാ​യി​രു​ന്നു.

18 ഓ​ളം ഫാ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തു മു​ഴു​വ​ൻ മാ​റ്റി. ഓ​രോ മാ​സ​വും പ​ര​സ്യ​ബോ​ർ​ഡു​ക​ൾ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കും. വ​ലി​യ തു​ക ക​മീ​ഷ​ൻ വാ​ങ്ങി​യാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ഇ​വി​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​റ​ന്റു​ള്ള സ​മ​യ​ങ്ങ​ളി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ളു​ള്ള​തു കൊ​ണ്ട് വെ​ളി​ച്ചം കി​ട്ടു​മെ​ങ്കി​ലും പ​വ​ർ​ക​ട്ടു​ള്ള സ​മ​യ​ത്ത് ഇ​വി​ടം മു​ഴു​വ​ൻ ഇ​രു​ട്ടാ​യി​രി​ക്കും. രാ​ത്രി വൈ​കു​വോ​ളം സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ സു​ര​ക്ഷ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട് ഇ​ത്. മാ​ത്ര​മ​ല്ല, വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ ക​ള്ള​ൻ​മാ​ർ​ക്ക് സ്വൈ​ര​മാ​യി വി​ഹ​രി​ക്കാം. നി​ത്യേ​ന​യെ​ന്നോ​ണം മാ​ല​പൊ​ട്ടി​ക്ക​ലും പ​തി​വാ​ണി​വി​ടെ.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ണ്ടു ത​വ​ണ​യാ​ണ് വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ രാ​ത്രി ഒ​മ്പ​തോ​ടെ സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ആ​ളു​ക​ളു​ടെ അ​വ​സാ​ന ആ​ശ്ര​യം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളാ​ണ്. പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സ് തു​ട​ങ്ങി​യ​തോ​ടെ സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ടെ​ർ​മി​ന​ലു​ക​ളി​ലും പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ല​ഭി​ക്കു​ന്ന​ത് തുഛ​മാ​യ വ​രു​മാ​ന​മാ​ണ്. യ​ഥാ​ർ​ഥ മാ​ർ​ക്ക​റ്റ് വാ​ല്യൂ അ​നു​സ​രി​ച്ച് വ​രു​മാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 

Tags:    
News Summary - Fans removed from KSRTC bus stand to install advertisement boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.