അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ ‘റൂഹീസ് പേപ്പർ ബാങ്ക്’ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ

അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ ‘റൂഹീസ് പേപ്പർ ബാങ്ക്’ ആരംഭിച്ചു

കോഴിക്കോട്: കടലാസ് മാലിന്യം കുറച്ചും പുനരുപയോഗിച്ചും മരങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ ‘റൂഹീസ് പേപ്പർ ബാങ്ക് – Save Paper • Save Trees • Save Earth’ പദ്ധതിക്ക് തുടക്കമായി. യുവ കാലാവസ്ഥാ പ്രവർത്തക റൂഹി മൊഹസാബ് ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായാണ് സ്കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ദി ചിൽഡ്രൻ മൂവ്മെന്റ് ഫോർ ക്ലൈമറ്റ് കംപാഷൻ ചെയർപേഴ്‌സൺ ഡോ. അനീസ മുഹമ്മദ് പദ്ധതി വിശദീകരിച്ചു. എഴുത്തുകാരൻ എം. കുഞ്ഞാപ്പ, സ്കൂൾ പ്രിൻസിപ്പൽ നഈം പി. വാണിമേൽ, സ്‌കൂൾ മാനേജർ ഡോ. നജീബ്, മാനേജ്മെന്റ് കമ്മിറ്റി അംഗം ഫൈസൽ ജമാൽ, പി.ടി.എ വൈസ് പ്രസിഡന്റ് നസീബ് ജലീൽ എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഉപയോഗിച്ച നോട്ട്ബുക്കുകൾ, വർക്ക്ഷീറ്റുകൾ, പരീക്ഷാ പേപ്പറുകൾ, പത്രങ്ങൾ തുടങ്ങിയ പുനരുപയോഗിക്കാവുന്ന പേപ്പറുകൾ ശേഖരിച്ച് പേപ്പർ ബാങ്കിൽ നിക്ഷേപിക്കുകയും റീസൈക്ളിംഗിനായി കൈമാറുകയും ചെയ്യും. ‘പേപ്പർ സംരക്ഷിക്കുക, മരങ്ങൾ സംരക്ഷിക്കുക, ഭൂമിയെ സംരക്ഷിക്കുക’ എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സെപ്റ്റംബർ 11-ന് നടക്കുന്ന ഗ്രാൻഡ് ലോഞ്ചിന് മുന്നോടിയായാണ് അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ സംരംഭത്തിന് തുടക്കമായി.

Tags:    
News Summary - ‘Ruhi’s Paper Bank’ launched at Al Haramain English School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.