ടി.പി.എ. നസീറിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

കോഴിക്കോട്: ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം പ്രഭാഷകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ കോഴിക്കോട് താമരശ്ശേരി സ്വദേശി ടി.പി.എ.നസീറിന്. ഇദ്ദേഹത്തിന്റെ ‘മനുഷ്യരിൽനിന്ന് ഇറങ്ങിപ്പോകുന്നവർ’എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.

രാഷ്ട്രീയേതര സന്നദ്ധ ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, കല, സംസ്ക്കാരം, ആരോഗ്യം, പത്രപ്രവർത്തനം തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണ് പുരസ്കാരം നൽകി വരുന്നത്.

പേപ്പർ ബോൺ പബ്ലിക്കേഷൻ പുറത്തിറക്കിയ ‘മനുഷ്യരിൽനിന്ന് ഇറങ്ങിപ്പോകുന്നവർ എന്ന കൃതി ലൗ ബാങ്കിങ് സിസ്റ്റം, ഇമോഷനൽ ഡാമേജ്, ഇമോഷനൽ വെൻറിലേഷൻ തുടങ്ങിയ ആശയങ്ങളിലൂടെ കുടുംബ സാമൂഹ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

വിത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ സ്ഥാപക മെമ്പർമാരിലൊരാളാണ് ഇദ്ദേഹം. കാരുണ്യതീരം, വീൽചെയർ ഓർഗനൈസേഷൻ തുടങ്ങിയ നിരവധി സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിൽ പ്രവർത്തിച്ചു വരുന്നു. സെപ്റ്റംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Tags:    
News Summary - Bharat Sevak Samaj national award for T.P.A. Naseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.