എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം: പരീക്ഷ മാറ്റിയതായി ആക്ഷേപം

കോഴിക്കോട്: വിദ്യാർഥി നേതാക്കളുടെ സൗകര്യാർഥം എസ്.എഫ്.ഐ സംസ്ഥാന സമ്മേളനദിനത്തിലെ പരീക്ഷ കാലിക്കറ്റ് സർവകലാശാല മാറ്റിയതായി ആക്ഷേപം. ഈ മാസം 23ന് നടക്കേണ്ടിയിരുന്ന സർവകലാശാല കാമ്പസിലെ വിവിധ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി വിദ്യാർഥികളുടെ റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകളാണ് ജൂൺ ആറിലേക്ക് മാറ്റിയത്. മറ്റ് ഒന്നാം സെമസ്റ്റർ പി.ജി വിദ്യാർഥികളുടെ പരീക്ഷയിൽ മാറ്റമില്ല.

23 മുതൽ 27 വരെ പെരിന്തൽമണ്ണ ഏലംകുളത്താണ് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം. വി.സിയുടെ നിർദേശ പ്രകാരമാണ് നടപടി. പരീക്ഷ മാറ്റണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടതായാണ് വിവരം. 2021 നവംബറിൽ നടക്കേണ്ട പരീക്ഷയാണ് ഇപ്പോൾ നടത്തുന്നത്. പരീക്ഷ മാറ്റണമെന്ന് ചില പഠനവകുപ്പുകൾ വൈസ് ചാൻസലറോട് അഭ്യർഥിച്ചിരുന്നതായും വി.സിയുടെ നിർദേശമനുസരിച്ചാണ് മാറ്റിവെക്കാൻ ഉത്തരവിട്ടതെന്നും പരീക്ഷ കൺട്രോളർ ഗോഡ്വിൻ സാംരാജ് പറഞ്ഞു.

Tags:    
News Summary - SFI State Conference: Allegation of postponement of examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.