മേഖല ശാസ്ത്രകേന്ദ്രം രൂപകൽപന ചെയ്ത സാനിറ്റൈസർ യൂനിറ്റ്
കോഴിക്കോട്: കൈ കഴുകാൻ പ്രൗഢിയുള്ള സാനിെറ്റെസർ ബൂത്ത് ഒരുക്കി മേഖല ശാസ്ത്രകേന്ദ്രം. വെള്ളവും സോപ്പും സാനിറ്റൈസറും ടിഷ്യൂപേപ്പറും ഒരു യൂനിറ്റിൽ സജ്ജമാക്കിയിരിക്കുകയാണ്.
വിനയിൽ മെറ്റീരിയലിൽ തീർത്ത ഇൗ സംവിധാനം 15000 രൂപ ചെലവിലാണ് നിർമിച്ചത്. തീർത്തും മെക്കാനിക്കൽ യൂനിറ്റായതിനാൽ പ്രവർത്തനച്ചെലവില്ല. പെെട്ടന്ന് കേടാവാനും സാധ്യതയില്ല.
ഒാഫിസുകളിലും കൂടുതൽ ആളുകൾ എത്തുന്ന കേന്ദ്രങ്ങളിലും സ്ഥാപിക്കാവുന്ന സാനിെറ്റെസർ ബൂത്ത് കോവിഡ് കാലത്ത് അനിവാര്യമായൊരു സംവിധാനമാണ്.
ഒാഫിസുകളിലും ആശപത്രികളിലും റിസപ്ഷൻ ഏരിയയിൽതന്നെ സ്ഥാപിക്കാവുന്നതാണിത്. വെള്ളം ശേഖരിക്കാൻ ടാങ്കും ഇതിനുള്ളിലുണ്ട്. കാൽപാദം കൊണ്ടാണ് ഒാപറേഷൻ. 'വാഷ്' എന്നാണ് ബൂത്തിന് പേരിട്ടിരിക്കുന്നത്. കോവിഡ് കാലം തുടങ്ങിയതോടെ ശാസ്ത്രകേന്ദ്രത്തിൽ തിരക്കില്ല.
ഇവിടുത്തെ വർക്ഷോപ്പിൽ തന്നെയാണ് എല്ലാ പണികളും പൂർത്തിയാക്കിയിരിക്കുന്നത് എന്ന് പ്രോജക്ട് കോ- ഒാർഡിനേറ്റർ മനാഷ് ബാഗ്ജി പറഞ്ഞു.
മനോജ്, അഖിൽ എന്നിവരാണ് നിർമാണത്തിൽ പങ്കാളികളായത്. ആവശ്യക്കാർക്ക് കുറഞ്ഞ വിലയിൽ ബൂത്ത് നിർമിച്ചു നൽകുമെന്ന് ശാസ്ത്രകേന്ദ്രം എജുക്കേഷനൽ ഒാഫിസർ കെ. സുനിൽ, ടെക്നിക്കൽ സ്റ്റാഫ് ജസ്റ്റിൻ ജോസഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.