മാത്യു എന്ന ചന്ദ്രന്,
മുഹമ്മദ് നിസാര്‍
തേഞ്ഞിപ്പലം: ഐക്കരപ്പടി ചെറുകാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചെമ്പനോട സ്വദേശി മാത്യു എന്ന പനക്കല്‍ ചന്ദ്രന് (65), താമരശ്ശേരി തച്ചാംപൊയിലിലെ കൂറപ്പൊയിലില് വീട്ടില്‍ മുഹമ്മദ് നിസാര്‍ (31) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയത്.
‘സുവർണനിധി’ പേരിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ പള്ളിക്കല്‍ കാവുംപടിയിലെ ഓഫിസിന്റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അർധരാത്രി ഷട്ടറിന്റെ പൂട്ട് തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ സംഘടിച്ചെത്തിയതോടെ മോഷ്ടാക്കള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. മുഖം മറച്ചും കോട്ട് ധരിച്ചും എത്തിയ മോഷ്ടാക്കള്‍ ഓഫിസിലെയും പരിസരത്തെയും സി.സി.ടി.വി കാമറകള്‍ നശിപ്പിച്ചിരുന്നു. പല ജില്ലകളിലും മോഷണക്കേസുകളില്‍ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.