സ്വർണമാല പൊട്ടിക്കാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

വടകര: ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകൾ വടകര പൊലീസിന്റെ പിടിയിൽ. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ മണിമേഖല (52), വിജയ (48) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്. പുത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.

വടകര പുത്തൂർ 110 സബ് സ്റ്റേഷൻ ഭാഗത്തുനിന്നും വടകര പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ദേവി ഓട്ടോയിൽ വടകരയിലേക്ക് വരുന്നതിനിടെയാണ് യുവതികൾ ഓട്ടോയിൽ കയറിയത്. യാത്രക്കിടെ രണ്ടുപേരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ദേവി ശ്രദ്ധിച്ചപ്പോഴാണ് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതായി മനസ്സിലായത്. ഇതോടെ ദേവി ബഹളം വെക്കുകയും ഓട്ടോ ഡ്രൈവറും ഓടിക്കൂടിയവരും ചേർന്ന് ഇരുവരെയും തടഞ്ഞുവെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി അറസ്റ്റ് ചെയ്തു. ഇവർ പല പേരുകളിൽ പല സ്ഥലങ്ങളിലും കറങ്ങി മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Nomadic women arrested for attempting to break gold necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.