കിണറ്റിൽ വീണ വയോധികനെ രക്ഷിച്ചു

രാമനാട്ടുകര: 35 അടി താഴ്ചയുള്ള കിണറ്റിൽ വീണ വയോധികനെ അഗ്നിരക്ഷസേനാംഗങ്ങൾ രക്ഷപ്പെടുത്തി. രാമനാട്ടുകര നിസരി ജങ്ഷനു സമീപമുള്ള കിണറ്റിൽ വീണ ശ്രീനിലയത്തിൽ രാഘവനെ (82)യാണ് രക്ഷിച്ചത്.

മാനസികാസ്വാസ്ഥ്യമുള്ള രാഘവനെ ശനിയാഴ്ച രാത്രി കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ വീടിനോട് ചേർന്ന തൊട്ടടുത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മീഞ്ചന്തയിൽനിന്ന് സ്റ്റേഷൻ ഓഫിസർമാരായ (ഗ്രേഡ്) ഇ. ഷിഹാബുദ്ദീൻ, ഡബ്ല്യൂ. സനൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷസേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.വി. ജിജിൻരാജ് 35 അടി താഴ്ചയും 5 അടിയോളം വെള്ളവുമുള്ള കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. കഴുത്തിനു താഴെ വെള്ളത്തിൽ മുങ്ങി നിൽക്കുകയായിരുന്ന രാഘവന്റെ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഓഫിസർമാരായ കെ.പി. അമീറുദ്ദീൻ, കെ. ജയേഷ്, എം.ഡി. മിഥ്‍ലാജ്, കെ. നിജീഷ്, പി.കെ. അനൂപ്, ഹോം ഗാർഡുമാരായ അഭിലാഷ് മായനാട്, കെ. ബിജിലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Elderly man rescued after falling into well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.