ബേപ്പൂർ: ബേപ്പൂരിന്റെ ഉരു നിർമാണ പൈതൃകം മനസ്സിലാക്കാൻ യൂറോപ്യൻ സംഘം ബേപ്പൂരിലെത്തി. ബേപ്പൂർ ബി.സി റോഡിലെ കക്കാടത്ത് എടത്തൊടി സത്യന്റെ ഉടമസ്ഥതയിലുള്ള ‘അൽ-സഫീന’ ഉരു നിർമാണ കമ്പനി സന്ദർശിക്കുന്നതിനാണ് ഫ്രാൻസ്, ബെൽജിയം രാജ്യങ്ങളിലെ 35 അംഗ സംഘം ശനിയാഴ്ച വൈകീട്ട് ബേപ്പൂരിലെത്തിയത്. ഉരു നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും നിർമാണ രീതികളെ കുറിച്ചും ഉപയോഗിക്കുന്ന മരങ്ങളെക്കുറിച്ചും ഇവർ ചോദിച്ചറിഞ്ഞു.
നിലവിൽ ഖത്തർ രാജകുടുംബത്തിന് വേണ്ടി നിർമിക്കുന്ന ഉരു കണ്ടും തൊട്ടറിഞ്ഞും സെൽഫിയെടുത്തും ഇവർ നിർവൃതിയടഞ്ഞു. ഡൽഹിയിലെ സീത ടൂർ ഓപറേറ്റർ ഉഖംബാട്ടിയയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിന് സിറ്റി ഹെറിറ്റേജ് ഗൈഡ് യാസീൻ അഷറഫ് ബേപ്പൂരിന്റെ പരമ്പരാഗത ഉരു നിർമാണ രീതികളെക്കുറിച്ച് വിശദീകരിച്ചു. മൈസൂരിൽ നിന്നാണ് ആറു ദിവസത്തെ കേരള സന്ദർശനത്തിന് സംഘം കോഴിക്കോട് എത്തിയത്. ആലപ്പുഴ കൊച്ചി മൂന്നാർ വഴി ഇവർ മധുരക്ക് തിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.