ബസിൽ കടത്തവേ 31.90 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

മാനന്തവാടി: രേഖകളില്ലാതെ കടത്തികൊണ്ടു വരികയായിരുന്ന 31.90 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കൊടുവള്ളി നല്ലുറമ്മിൽ മുഹമ്മദ് സാമിറിൽനിന്നാണ് പണം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്. പണം തുടർ നടപടികൾക്കായി ആദായ വകുപ്പിന് കൈമാറി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടടർ കെ. ശശി, പ്രിവന്‍റീവ് ഓഫിസർമാരായ കെ. ജോണി, വി. ബാബു, സി.കെ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. സുഷാദ്, കെ. റഷീദ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - 31.90 lakhs of cash seized while being smuggled in a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.