കോഴിക്കോട്: ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു. ഞായറാഴ്ച വേദി തൂലികയിൽ രണ്ടാമത്തെ സെഷനായി മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഇബ്‌സിത ചക്രവർത്തിയും ഷംസീർ ബാബുവും സംവദിച്ചു. ഇബ്‌സിത ചക്രവർത്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ ‘ദാപ്പാൻ’ എന്ന പുസ്തകവും അതിന്റെ രചനയുമായിരുന്നു ചർച്ചാവിഷയം. മുസ്‍ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവർ ഫസ്റ്റ് നഗരിയിലെത്തി ബഹിരാകാശ സഞ്ചാരി സുനിത വില്യംസുമായി കൂടിക്കാഴ്ച നടത്തി.
‘കഥ’ വേദിയില്‍ മനുഷ്യരുണ്ടായ കാലം മുതല്‍ക്കിന്നുവരെയുള്ള വർണവിചാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വേറിട്ട ചിന്താഗതികളിലേക്ക് നയിച്ചു. ‘കറുപ്പിന്റെ ചരിത്രവിചാരങ്ങള്‍’ വിഷയത്തില്‍ സംസാരിക്കാന്‍ എത്തിയത് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ദ്വിഭാഷ എഴുത്തുകാരന്‍ എ.എം ഷിനാസ്, ചരിത്രകാരിയും ഗവേഷകയും അധ്യാപികയുമായ ഡോ. ഷിബി കെ. എന്നിവരായിരുന്നു. അവധി ദിവസമായ ഞായറാഴ്ച വൻ തിരക്കായിരുന്നു കെ.എൽ.എഫ് നഗരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.