ബ്രിഡ്ജോൺ മീഡിയ സ്കൂൾ ആരംഭിച്ചു

കോഴിക്കോട്: ആധുനിക മാധ്യമ വിദ്യാഭ്യാസ രംഗത്ത് പുതിയൊരു അധ്യായമായി ബ്രിഡ്ജോൺ മീഡിയ സ്കൂൾ കോഴിക്കോട് പന്തീരാങ്കാവിൽ പ്രവർത്തനമാരംഭിച്ചു. സംവിധായകൻ ആമിർ പള്ളിക്കൽ ഉദ്ഘാടനം നിർവഹിച്ചു.

മീഡിയ മേഖലയിലെ പുതിയ പ്രവണതകളും വ്യവസായ ആവശ്യകതകളും മുൻനിർത്തി രൂപകൽപ്പന ചെയ്ത കോഴ്‌സുകളാണ് ബ്രിഡ്ജോൺ മീഡിയ സ്കൂളിൻ്റ സവിശേഷത. ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, കണ്ടന്റ് ക്രിയേഷൻ, സ്റ്റുഡിയോ പ്രൊഡക്ഷൻ, വിഷ്വൽ സ്റ്റോറിടെല്ലിങ്, അഡ്വാൻസ്ഡ് വിഡിയോ എഡിറ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് പഠനക്രമം.

അത്യാധുനിക സ്റ്റുഡിയോകളും ഉപകരണങ്ങളും കൂടിയ ട്രെയിനിംഗ് ഹബിൽ വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രി റെഡി സ്കിൽസ് കൈവരിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. “സ്കിൽഫസ്റ്റ്” എന്ന ആശയത്തിൽ, സർട്ടിഫിക്കറ്റുകളേക്കാൾ നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന പരിശീലന മാതൃകയാണ് മീഡിയ സ്കൂൾ പിന്തുടരുന്നത്.

ഫോട്ടോഗ്രാഫർ ഷെറിൻ ജബ്ബാർ, നജ്മു ഐഷൂട്ട്, നസ്റുല്ല വാഴക്കാട്, ഷാജഹാൻ, യുവ എഴുത്തുകാരൻ നസീഫ് കലയത്ത്, ബ്രിഡ്ജോൺ സി. ഇ. ഒ ജാബിർ ഇസ്മായിൽ, മീഡിയ സ്കൂൾ ഡയറക്ടർ സൈഫുറഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Bridgeon Media School launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.