കാട്ടാന ആക്രമണം;പൂവാറംതോടിൽ ആദിവാസികൾക്ക് ദുരിതം

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ പൂവാറൻതോട് മേഖലയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസികൾക്ക് ദുരിതം. കഴിഞ്ഞ ദിവസം രാത്രി നൂറുകണക്കിന് വാഴകൾ കാട്ടാന നശിപ്പിച്ചു.

ആദിവാസി യുവാവ് ബിനു ചെല്ല്യാട്ടിന്റെ അഞ്ഞൂറിലധികം കുലച്ച വാഴകൾ പൂർണമായും നശിച്ചു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ. ആനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാൻ വനം വകുപ്പ് ശ്രമം നടത്തുന്നില്ലെന്ന് കർഷകർ ആരോപിച്ചു.

കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സണ്ണി പെരികിലം തറപ്പേൽ ആവശ്യപ്പെട്ടു. കൂടരഞ്ഞി പൂവാറം തോടിൽ കാട്ടാന നശിപ്പിച്ച ബിനു ചെല്യാട്ടിന്റെ വാഴത്തോട്ടം

Tags:    
News Summary - Wild elephant attack in Koodaranji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.