കോഴിക്കോട്: മെഡിക്കൽ കോളജിനെതിരെ നിരന്തരം കുപ്രചരണം നടത്തുന്നതായി കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. അസത്യവും തെറ്റിദ്ധാരണാജനകവുമായ പ്രചരണമാണ് നടക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ വാർത്തകുറിപ്പിൽ പറഞ്ഞു. രോഗത്തിനെക്കുറിച്ചോ ചികിത്സയേക്കുറിച്ചോ രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ഉണ്ടായേക്കാവുന്ന സംശയങ്ങളും പരാതികളും തെറ്റിദ്ധാരണകളും ചികിത്സിക്കുന്ന ഡോക്ടർപോലും അറിയുന്നതിനു മുമ്പെ മാധ്യമങ്ങളിൽ വസ്തുതാവിരുദ്ധമായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത പൊതുജന ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കും.
കൈയിലെ അസ്ഥികൾ പൊട്ടിയ അവസ്ഥയിൽ വന്ന രോഗിക്ക് അസ്ഥികളെ ഉറപ്പിക്കാൻ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യകത പറഞ്ഞ് മനസിലാക്കുകയും പ്ലേറ്റും സ്ക്രൂവും ഉപയോഗിച്ച് പൊട്ടിയ എല്ലുകളെ ഉറപ്പിക്കുകയും ചെയ്തു. കൈക്കുഴയിലെ അസ്ഥികൾ തെന്നിപ്പോകാതെ ഇരിക്കാൻ താത്കാലികമായി കമ്പിയിട്ട് വെക്കുകയും ചെയ്തു. ശസ്ത്രക്രിയക്കുശേഷം ഏടുത്ത എക്സ്റേയിൽ കൈക്കുഴ തെന്നിപ്പോകാതെ ഇരിക്കാൻ താത്കാലികമായി ഇട്ടുവക്കുന്ന കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്ടർക്ക് സംശയം തോന്നി മാറിയിടേണ്ട ആവശ്യകത വന്നെക്കാമെന്ന് രോഗിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിന്റെ ആവശ്യമില്ലെന്ന് മനസിലാക്കുകയും ചെയ്തു.
ഇതിൽ കമ്പി മാറി വേറെ രോഗിയുടെ കമ്പിയിട്ടെന്ന് അതിശയോക്തി പരത്തുകയാണിപ്പോൾ. ആസൂത്രിത ശ്രമങ്ങളെയും നിയമപരമായും ആശയപരമായും സംഘടന നേരിടും എന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.