ന​രി​ക്കു​നിയിലെ കൊ​ടു​വ​ള്ളി റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കി രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ന​രി​ക്കു​നി: കൊ​ടു​വ​ള്ളി റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ ജ​ല​പ്ര​ള​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ടി​വെ​ള്ളം പ​ര​ന്നൊ​ഴു​കി​ത്തു​ട​ങ്ങി​യ​തോ​ടെ കാ​ൽ​ന​ട​പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​വു​മ്പോ​ൾ ച​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​ത് കാ​ൽ​ന​ട​ക്കാ​രും വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ ക​ശ​പി​ശ​ക്ക് കാ​ര​ണ​മാ​കു​ന്നു.

കു​ടി​വെ​ള്ള പൈ​പ്പ് ചോ​ർ​ച്ച ബ​ന്ധ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ർ വി​ളി​ച്ച​റി​യി​ച്ചി​ട്ടും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡ് ത​ക​രു​ന്ന അ​വ​സ്ഥ​യു​മാ​ണു​ള്ള​ത്.

Tags:    
News Summary - Pipe bursts and drinking water is wasted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.