‘സാ​ദ്​’ മ​സ്ജി​ദ് മാ​നേ​ജ്‌​മെ​ന്റ് സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

മസ്ജിദ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പ്രകാശനം

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ മ​ഹ​ല്ലു​ക​ൾ​ക്കും മ​സ്ജി​ദു​ക​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന അ​ത്യാ​ധു​നി​ക സോ​ഫ്റ്റ്‌​വെ​യ​ർ ‘സാ​ദ്’ (സെ​നി​ത്​ ഓ​ഫ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മെ​ന്‍റ്) പ്ര​കാ​ശ​നം ചെ​യ്തു. മ​സ്ജി​ദ് കൗ​ൺ​സി​ൽ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സി​പ്പി​ച്ച മ​സ്ജി​ദ് സോ​ഫ്റ്റ്‌​വെ​യ​ർ കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ൻ മു​ഫ്തി അ​മീ​ൻ മാ​ഹി സ​മ​ർ​പ്പി​ച്ചു.

മ​ഹ​ല്ല് ഭ​ര​ണ​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ത​ൽ ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന ഏ​റ്റ​വും പു​തി​യ വേ​ർ​ഷ​നാ​ണ് ‘സാ​ദ്’. കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ഹ​ല്ല് മ​സ്ജി​ദ് മാ​നേ​ജ്‌​മെ​ന്റു​ക​ൾ​ക്കും ല​ളി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്റെ രൂ​പ​ക​ൽ​പ​ന. കു​ടും​ബ വി​വ​ര​ശേ​ഖ​ര​ണം, സ​മ​ഗ്ര ഡെ​മോ​ഗ്രാ​ഫി​ക് സ​ർ​വേ, വ​രി​സം​ഖ്യ, മ​റ്റു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, അ​ക്കൗ​ണ്ടി​ങ് സി​സ്റ്റം, മ​ഹ​ല്ല് ക്ല​സ്റ്റ​ർ ഭ​ര​ണം, സ​കാ​ത്ത് വി​ത​ര​ണം, അ​ടി​യ​ന്ത​ര റി​ലീ​ഫ് ഫ​ണ്ട് മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ ഈ ​സോ​ഫ്റ്റു​വെ​യ​റി​ലൂ​ടെ ഒ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ൽ ഏ​കോ​പി​പ്പി​ക്കാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​സ്ജി​ദു​ക​ളു​ടെ ഭ​ര​ണ​നി​ർ​വ​ഹ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ധു​നി​ക നെ​റ്റ്‌​വ​ർ​ക്കാ​യി സാ​ദ് പ്ര​വ​ർ​ത്തി​ക്കും. വെ​ക്കേ​ഷ​ൻ മ​ദ്റ​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്റ​റു​ക​ൾ, സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, തൊ​ഴി​ൽ​ര​ഹി​ത​രു​ടെ ഡാ​റ്റാ​ബേ​സ് രൂ​പ​വ​ത്​​ക​ര​ണം, നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ, ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഡ​യ​റ​ക്ട​റി, പാ​ലി​യേ​റ്റീ​വ് സം​ര​ക്ഷ​ണം, ദു​ര​ന്ത​നി​വാ​ര​ണം, മ​യ്യി​ത്ത് പ​രി​പാ​ല​നം എ​ന്നി​വ​ക്കു​ള്ള ഓ​ട്ടോ​മേ​ഷ​ൻ ഫീ​ച്ച​റു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ, മ​സ്ജി​ദ് കൗ​ൺ​സി​ൽ കേ​ര​ള ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹ​കീം ന​ദ്‌​വി, എ​ൻ​ജി​നീ​യ​ർ മ​മ്മ​ദ് കോ​യ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ തൗ​ഫീ​ഖ്‌ മ​മ്പാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Mahallu Management Software 'Saad' Launched in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.