അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ ഒരാൾ കൂടി പിടിയിൽ

വടകര: അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര മേഞ്ഞാന്ന്യം സ്വദേശി കാരേപോയിൽ ഫിറോസിനെയാണ് പേരാമ്പ്ര പൊലീസും ഡാൻസാഫ് സ്കോഡും ചേർന്ന് പിടികൂടിയത്. കേസിൽ പിടിയിലായ അധ്യാപികമാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഫിറോസ്. എം.ഡി.എം.എ ഉപയോഗത്തിനും വിൽപനക്കും പുറമെ സാമ്പത്തിക ഇടപാടുകളിലും ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. നേരത്തെ സമാനമായ എം.ഡി.എം.എ കേസിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഫിറോസ്. അധ്യാപികമാരുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചൊവ്വാഴ്ച രാത്രിയോടെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കേസിൽ കഴിഞ്ഞ ആഴ്ച പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്ത കൂത്താളി സ്വദേശി അനസിനെ (22) കസ്റ്റഡിയിൽ ലഭിക്കാൻ വടകര പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ മുഖ്യ കണ്ണിയായ വയനാട് സ്വദേശിയെ കൂടി പിടികൂടാനുണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Another Arrest in Vadakara MDMA Financial Transaction Case Involving Teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.