ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട്ട് ഇന്നും നാളെയും ഗതാഗത നിയന്ത്രണം, വാ​ഹ​നം തി​രി​ച്ചു​വി​ടു​ന്ന​ത് ഇ​ങ്ങ​നെ

കോ​ഴി​ക്കോ​ട്: ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ഒ​ക്ടോ​ബ​ർ 15 (റി​ഹേ​ഴ്സ​ൽ), 16 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് നാ​ലു​മ​ണി മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. രാ​മ​നാ​ട്ടു​ക​ര എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ജ​ങ്ഷ​ൻ- തൊ​ണ്ട​യാ​ട്-​അ​ര​യി​ട​ത്ത് പാ​ലം-​മാ​വൂ​ർ റോ​ഡ്- മാ​നാ​ഞ്ചി​റ - പാ​ള​യം - പു​ഷ്പ ജ​ങ്ഷ​ൻ -ചാ​ല​പ്പു​റം റൂ​ട്ടു​ക​ളി​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ക.

യാ​ത്ര​ക്കാ​ർ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ളം- റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ നേ​ര​ത്തെ പു​റ​പ്പെ​ട​ണം. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്രാ​സ​മ​യ​ത്ത് റൂ​ട്ടി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും.

വാ​ഹ​നം തി​രി​ച്ചു​വി​ടു​ന്ന​ത് ഇ​ങ്ങ​നെ

  • കോ​ഴി​ക്കോ​ട് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മ​ലാ​പ്പ​റ​മ്പ്-​മെ​ഡി​ക്ക​ൽ കോ​ള​ജ് - കു​റ്റി​ക്കാ​ട്ടൂ​ർ - പെ​രു​വ​യ​ൽ - ഊ​ർ​ക്ക​ട​വ് പാ​ലം - എ​ട​വ​ണ്ണ​പ്പാ​റ -കൊ​ണ്ടോ​ട്ടി വ​ഴി​യോ / വെ​ങ്ങാ​ലി -ബീ​ച്ച് റോ​ഡ് -മീ​ഞ്ച​ന്ത-​രാ​മ​നാ​ട്ടു​ക​ര -കാ​ക്ക​ഞ്ചേ​രി വ​ഴി പോ​ക​ണം.
  • റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ - ബീ​ച്ച് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വെ​സ്റ്റ് ഹി​ൽ-​ചു​ങ്കം-​ബ​ട്ട് റോ​ഡ് ബീ​ച്ച് വ​ഴി​യോ ക്രി​സ്ത്യ​ൻ കോ​ള​ജ് വെ​സ്റ്റ്-​ഗാ​ന്ധി റോ​ഡ് ജ​ങ്ഷ​ൻ വ​ഴി​യോ, പ​ന്നി​യ​ങ്ക​ര-​പു​ഷ്പ ജ​ങ്ഷ​ൻ-​ഫ്രാ​ൻ​സി​സ് റോ​ഡ് വ​ഴി​യോ പോ​ക​ണം.
  • കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ര​ന്തൂ​ർ-​മൂ​ഴി​ക്ക​ൽ-​മ​ലാ​പ്പ​റ​മ്പ്-​എ​ര​ഞ്ഞി​പ്പാ​ലം വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.
  • കു​റ്റി​ക്കാ​ട്ടൂ​ർ-​മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കോ​വൂ​ർ -ഇ​രി​ങ്ങാ​ട​ൻ പ​ള്ളി ജ​ങ്ഷ​ൻ-​പൂ​ള​ക്ക​ട​വ് ജ​ങ്ഷ​ൻ-​മ​ലാ​പ്പ​റ​മ്പ്-​എ​ര​ഞ്ഞി​പ്പാ​ലം വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.
  • മ​ല​പ്പു​റം-​യൂ​നി​വേ​ഴ്സി​റ്റി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ രാ​മ​നാ​ട്ടു​ക​ര-​ഫ​റോ​ക്ക്- ചെ​റു​വ​ണ്ണൂ​ർ-​മീ​ഞ്ച​ന്ത-​വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.
  • പെ​രു​മ​ണ്ണ-​പ​ന്തീ​ര​ങ്കാ​വ് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ങ്കാ​വ് ജ​ങ്ഷ​ൻ-​ലു​ലു ജ​ങ്ഷ​ൻ-​പു​തി​യ​റ വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.
  • കോ​ഴി​ക്കോ​ട് സി​റ്റി ഭാ​ഗ​ത്ത് നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ, സ്റ്റേ​ഡി​യം ജ​ങ്ഷ​ൻ- പു​തി​യ​റ-​കു​തി​ര​വ​ട്ടം റോ​ഡ്-​പൊ​റ്റ​മ്മ​ൽ-​പാ​ലാ​ഴി റോ​ഡ്-​കെ.​ടി.​താ​ഴം-​മ​ഠ​ത്തി​ൽ മു​ക്ക്-​ചേ​വാ​യൂ​ർ വ​ഴി പോ​ക​ണം.
Tags:    
News Summary - Vice President's Visit: Traffic Restrictions and Diversions in Kozhikode Today and Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.